തിരുവനന്തപുരം വെമ്പായത്ത് രാവിലെ കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ച് പരുക്കേറ്റ അഞ്ചുപേരിൽ മൂന്നുപേർ മരിച്ചു. വെൺമണി സ്വദേശികളായ ഏലിയാമ്മ, ജെറിൻ, ബിനു എന്നിവരാണ് മരിച്ചത്. പരുക്കേറ്റ ഫിലിപ്പോസ്,സുജ എന്നിവർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാണ്. രാവിലെ പത്തുമണിയോടെയായിരുന്നു അപകടം. തിരുവനന്തപുരത്ത് നിന്ന് പത്തനംതിട്ടയ്ക്ക് പോയ സൂപ്പർ ഫാസ്റ്റ് ബസും തിരുവനന്തപുരത്തേക്ക് വന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. കാറിന്റ അമിതവേഗമാണ് അപകടത്തിന് കാരണമെന്ന് പറയുന്നു. ബിനുവാണ് കാർ ഓടിച്ചിരുന്നത്.
Advertisement