ദേശീയപാതയോരത്തെ ബാര്‍ഹോട്ടലുകളില്‍ മദ്യവില്പനയ്ക്ക് അനുമതി നല്കിക്കൊണ്ടുളള നിയമഭേദഗതി പഞ്ചാബ് നിയമസഭ പാസാക്കി. സുപ്രീംകോടതി വിധി മറികടക്കുന്നതിനാണ് എക്സൈസ് നിയമം ഭേദഗതി ചെയ്തത്. ബാര്‍ ഹോട്ടലുകള്‍ക്ക് പുറമെ റെസ്റ്റോറന്റുകള്‍ക്കും ക്ലബുകള്‍ക്കും മദ്യവില്പന നടത്താം. എന്നാല്‍,അഞ്ഞൂറ് മീറ്റര്‍ പരിധിക്കുളളില്‍ ചില്ലറവില്‍പനകേന്ദ്രങ്ങള്‍ അനുവദിക്കില്ല. കോടതിവിധി മറികടക്കുന്നതിന് പഞ്ചാബിലെ ചില ദേശീയപാതകളെ ജില്ലാറോഡുകളാക്കി മാറ്റിയത് നേരത്തേ വിവാദമായിരുന്നു.
Advertisement