ഓസ്ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റനില്‍ ഇന്ത്യയുടെ കെ.ശ്രീകാന്ത് സെമിഫൈനലില്‍. സൈന നെഹ്വാള്, പി.വി.സിന്ധു, സായ് പ്രണീത് എന്നിവര്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായി. വനിതാ സിംഗിള്‍സില്‍ നിലവിലെ ചാംപ്യനായ സൈന - ചൈനയുടെ സണ്‍ യൂവിനോടാണ് പരാജയപ്പെട്ടത്. ആദ്യ ഗെയിം നഷ്ടമായ സൈന രണ്ടാം ഗെയിം തിരിച്ചുപിടിച്ചെങ്കിലും മൂന്നാം ഗെയിം നഷ്ടമായി. സ്കോര്‍ 21-17, 10-21, 21-17. പി.വി.സിന്ധുവിനെ ലോക ഒന്നാം നമ്പര്‍ ചൈനീസ് തായ്പേയിയുടെ തായി സൂ യിങ് ആണ് മൂന്നുഗെയിം പോരാട്ടത്തില്‍ കീഴടക്കിയത്. പുരുഷ സിംഗിള്‍സില്‍ ഇന്ത്യന്‍ താരങ്ങള്‍ തമ്മിലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ സായ് പ്രണീതിനെ കീഴടക്കിയാണ് ശ്രീകാന്തിന്റെ സെമിപ്രവേശം.
Advertisement