സംസ്ഥാനത്ത് പനി ബാധിച്ച് പിഞ്ചുകുഞ്ഞടക്കം ഇന്ന് നാലുപേര്‍ മരിച്ചു. പാലക്കാട് ആലത്തൂരില്‍ പതിനൊന്ന് മാസം പ്രായമായ കുഞ്ഞും തൃശൂരില്‍ രണ്ട് പേരും ഡെങ്കിപ്പനി ബാധിച്ചാണ് മരിച്ചത്. ആലത്തൂര്‍ ചണ്ടക്കാട് കോതക്കുളം വീട്ടില്‍ സഫര്‍ അലി, നജ്ല ദമ്പതികളുടെ മകന് മുഹമ്മദ് സഫ്വാന്, തൃശൂര്‍ കുരിയച്ചിറ തെങ്ങുംതോട്ടത്തിൽ ബിനിത ബിജു, ഒല്ലൂർ ചക്കാലമുറ്റം വൽസ ജോസ് എന്നിവരാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. പകര്‍ച്ചപ്പനി ബാധിച്ച് തൃശൂര്‍ ചേലക്കര പക്കാലപ്പറമ്പില്‍ സുജാത മരിച്ചു.
Advertisement