സംസ്ഥാനത്ത് ഇന്ന് പനി ബാധിച്ച് പിഞ്ചുകുഞ്ഞടക്കം ഒന്പതുപേര് മരിച്ചു. പാലക്കാട് ആലത്തൂരില്‍ പതിനൊന്ന് മാസം പ്രായമായ കുഞ്ഞും തൃശൂരും കോട്ടയത്തും രണ്ട് പേര് വീതവും ആലപ്പുഴയില്‍ ഒരാളും ഡെങ്കിപ്പനി ബാധിച്ചാണ് മരിച്ചത്. തൃശൂര്‍ ചേലക്കരയിലും കാഞ്ഞിരപ്പള്ളിയിലും ഇടുക്കി കുടയത്തൂരും പകര്‍ച്ചപ്പനി ബാധിച്ച് മൂന്നുപേര്‍ മരിച്ചു. 178 പേർക്ക് ഡങ്കിപ്പനിയും നാലു പേർക്ക് എലിപ്പനിയും ആറു പേർക്ക് എച്ച് 1 എൻ 1 ഉം സ്ഥിരീകരിച്ചു. ഇരുപത്തി മൂവായിരത്തി നാനൂറ്റി മുപ്പത്തിനാല് പേർ ചികിൽസ തേടി.
Advertisement