തൃശൂർ മതിലകത്ത് യുവമോർച്ച പ്രവര്‍ത്തകന്റെ വീട്ടിൽ നിന്ന് കള്ളനോട്ട് അടിക്കുന്ന ഉപകരണങ്ങളും കള്ളനോട്ടും കണ്ടെടുത്തു. യുവമോർച്ച എസ്.എൻ.പുരം പഞ്ചായത്ത് കമ്മിറ്റി അംഗം രാകേഷ് ഏരാച്ചേരിയുടെ വീട്ടിലാണ് കള്ളനോട്ട് അച്ചടി നടക്കുന്നതായി കണ്ടെത്തിയത്. രാകേഷ് പലിശക്ക് പണം കൊടുക്കുന്നൂവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്. അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും കള്ളനോട്ടുകളാണ് പിടികൂടിയത്. നോട്ട് അടിക്കാനായി ഉപയോഗിക്കുന്ന കളർ ഫോട്ടോസ്റ്റാറ്റ് മെഷീനും കടലാസുമെല്ലാം കണ്ടെടുത്തിട്ടുണ്ട്. രാകേഷിനെ കസ്റ്റഡിയിലെടുത്ത ശേഷവും വീട്ടിൽ പരിശോധന തുടരുകയാണ്. ഇരിങ്ങാലക്കുട എ.സി.പി കിരൺ നാരായണന്റെ നേതൃത്വത്തിൽ മതിലകം പൊലീസാണ് പരിശോധന നടത്തുന്നത്.
Advertisement