E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:32 AM IST

Facebook
Twitter
Google Plus
Youtube

വാളയാറിലെ സഹോദരിമാരുടെ മരണം ആത്മഹത്യ; നാലു പ്രതികൾ, കുറ്റപത്രം സമർപ്പിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

വാളയാറിൽ പെൺകുട്ടികൾ പീഡനത്തിനിരയായി മരിച്ച കേസിൽ‌ പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. രണ്ടു െപൺകുട്ടികളുടെയും മരണം ആത്മഹത്യയെന്ന് കുറപത്രത്തിൽ വ്യക്തമാക്കുന്നു.  രണ്ടു കേസുകളിലായി നാലു പ്രതികൾക്കെതിരെ ആറു കുറ്റപത്രങ്ങളാണ് പാലക്കാട് പോക്സോ കോടതിയിൽ സമർപ്പിച്ചത്. പോക്സോ, പട്ടികജാതി-വർഗ അതിക്രമം, ആത്മഹത്യ പ്രേരണം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. അതേസമയം കേസിലെ അ‍ഞ്ചാംപ്രതിയായ പതിനേഴുകാരനെതിരെ കുറ്റപത്രം സമർപ്പിച്ചിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.

സഹോദരിമാരുടെ മരണം കൊലപാതകമാണെന്നതിനു തെളിവൊന്നും ഇതുവരെ അന്വേഷണസംഘത്തിനു കണ്ടെത്താനായിട്ടില്ല. പതിമൂന്നുകാരിയായ മൂത്ത സഹോദരി ജനുവരി 13നും ഒൻപതുകാരിയായ ഇളയ സഹോദരി മാർച്ച് നാലിനുമാണു മരണമടഞ്ഞത്. ശെൽവപുരത്ത് ഓടും ഷീറ്റും മേഞ്ഞ വീടിന്റെ കഴുക്കോലിൽ ഒരേ സ്ഥാനത്തു തന്നെയാണ് ഇരുവരെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. എട്ടടിയോളം ഉയരത്തിൽ മൃതദേഹങ്ങൾ കണ്ടതും എട്ടടി ഉയരത്തിൽ ഒൻപതുകാരി തൂങ്ങിമരിക്കുന്നതെങ്ങനെയെന്നതുമാണു സംശയത്തിനിടയാക്കിയത്. 

എന്നാൽ കഴുത്തിലെ കയറിലെ കുരുക്കിന്റെ പ്രത്യേകതയും താഴെയുണ്ടായിരുന്ന കട്ടിലും ഈ ദുരൂഹത ഇല്ലാതാക്കുന്നതായി പൊലീസ് പറയുന്നു. ഏതു സമയവും അയഞ്ഞു വീഴാവുന്ന രീതിയിലാണ് കയർ കുരുക്കിയതെന്നും കൊലപാതകമാണെങ്കിൽ കുരുക്ക് ഇപ്രകാരമായിരിക്കില്ലെന്നുമാണ് പൊലീസിന്റെ കണ്ടെത്തൽ. ഇളയ പെൺകുട്ടിയുടെ മരണ സമയത്ത് സംഭവസ്ഥലം പരിശോധിച്ച പൊലീസ് സർജനും ആത്മഹത്യയാണെന്നു ചൂണ്ടിക്കാണിച്ചിരുന്നു 

മരണപ്പെടുന്നതിനു മുൻപ് രണ്ടു പെൺകുട്ടികളും ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്നു കണ്ടെത്തിയതിനാൽ തുടരന്വേഷണത്തിൽ പെൺകുട്ടികളുടെ ബന്ധുക്കളും അച്ഛന്റെ സുഹൃത്തും ഉൾപ്പെടെ അഞ്ചുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അയൽവാസിയായ പതിനേഴുകാരനും ഇക്കൂട്ടത്തിലുണ്ട്. 

റിമാൻഡിലുള്ള പ്രതികൾക്കെതിരെ പോക്സോ, പട്ടികജാതി–വർഗ അതിക്രമം, ആത്മഹത്യാപ്രേരണ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. പതിനേഴുകാരനെതിരെയും ഈ വകുപ്പുകൾ തന്നെയാണ് ചുമത്തിയിട്ടുള്ളതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. കേസിന്റെ അന്വേഷണത്തിനിടെ പൊലീസ് ചോദ്യം ചെയ്തു വിട്ടയാൾ ആത്മഹത്യ ചെയ്തിരുന്നു. 

ആദ്യഘട്ട അന്വേഷണത്തിൽ വീഴ്ചവരുത്തിയതിനെ തുടർന്ന് പ്രാഥമിക അന്വേഷണ സംഘത്തിലുണ്ടായിരുന്ന വാളയാർ എസ്ഐയ്ക്കും സിഐയ്ക്കും ഡിവൈഎസ്പിമാർക്കെതിരെയും വകുപ്പുതല നടപടികളുണ്ടായി. പിന്നീട് എഎസ്പി ജി. പൂങ്കുഴലിയുടെയും ഡിവൈഎസ്പി എം.ജെ. സോജന്റെയും നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :