ജമ്മുകശ്മീരിലെ പുല്‍വാമയില്‍ മൂന്നു ഭീകരരെ സുരക്ഷാസേന വധിച്ചു. ഏറ്റുമുട്ടലില്‍ ഒരു സൈനികനു ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഭീകരര്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന രഹസ്യവിവരത്തെതുടര്‍ന്ന് തിരച്ചില്‍ നടത്തുകയായിരുന്ന സൈനികവാഹനങ്ങള്‍ക്കു നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. സൈന്യവും ശക്തമായി തിരിച്ചടിച്ചു. അതിനിടെ ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കലാപം പൊട്ടിപ്പുറപ്പെട്ട മേഖലകളില്‍ ഭീകരര്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്കി. ഇതേതുടര്‍ന്ന് അനന്ത് നാഗ് ജില്ലയിലെ ബാഗ്പോര, മഗ്രായിപോര, മര്‍ഹാമ എന്നീ ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് സൈന്യം തിരച്ചില്‍ ശക്തമാക്കി.
Advertisement