ഗംഗേശാനന്ദ തീർഥപാദയുടെ ജനനേന്ദ്രിയം മുറിച്ച കേസ് സിബിഐക്ക് കൈമാറണമെന്ന യുവതിയുടെ അപേക്ഷ തിരുവനന്തപുരം പോക്സോ കോടതി ഇന്ന് പരിഗണിക്കും. പൊലീസ് അന്വേഷണത്തിൽ വിശ്വാസമില്ലാത്തതിനാൽ കേസ് സിബിഐക്ക് കൈമാറണമെന്ന ആവശ്യവുമായി യുവതി കഴിഞ്ഞ ദിവസം കോടതിയെ സമീപിക്കുകയായിരുന്നു. യുവതിയെ ബ്രെയിന്‍മാപ്പിങ്ങിനും നുണപരിശോധനയ്ക്കും വിധേയയാക്കാൻ അനുമതി നല്കിയ കോടതി തിങ്കളാഴ്ച യുവതിയോട് നേരിട്ട് ഹാജരാകാനും ഉത്തരവിട്ടിരുന്നു. സുഹൃത്ത് അയ്യപ്പദാസിൽ നിന്ന് ഭീഷണി നിലനിൽക്കുന്നതായി കാണിച്ച് യുവതി പരാതി നല്‍കിയതിനെ തുടര്‍ന്ന് ഇന്നലെ പൊലീസ് യുവതിക്ക് സംരക്ഷണമേര്‍പ്പെടുത്തി.
Advertisement