കോഴിക്കോട് വില്ലേജോഫീസിലെ കര്‍ഷക ആത്മഹത്യയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ബന്ധുക്കള്‍ ആരോപണവുമായി രംഗത്ത്. മരിച്ച തോമസ് വില്ലേജോഫീസര്‍ക്ക് ആത്മഹത്യാക്കുറിപ്പ് നല്‍കിയിരുന്നുവെന്നും കലക്ടര്‍ എത്താതെ മൃതദേഹം മാറ്റാന്‍ അനുവദിക്കില്ലെന്നും ബന്ധുക്കൾ നിലപാടെടുത്തു. അതേസമയം കര്‍ഷക ആത്മഹത്യയിൽ കലക്ടറോട് റിപ്പോര്‍ട്ട് തേടിയെന്ന് റവന്യൂമന്ത്രി പ്രതികരിച്ചു. ഉദ്യോഗസ്ഥര്‍ വീഴ്ചവരുത്തിയെങ്കില്‍ നടപടിയുണ്ടാകുമെന്നും റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന് മനോരമന്യൂസിനോട് പറഞ്ഞു.
Advertisement