കോഴിക്കോട് ചെമ്പനോട് വില്ലേജ് ഒാഫിസിനു മുൻപിൽ കർഷകനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാവിൽപുരയിടത്തിൽ ജോയ് എന്ന തോമസാണ് മരിച്ചത്. ഭൂനികുതി സ്വീകരിക്കാത്തതിൽ മനം നൊന്ത് ആത്മഹത്യ ചെയ്തതാണെന്ന് ബന്ധുക്കൾ ആരോപിച്ചു. രാത്രി എട്ടുമണിയോടെയാണ് മരിച്ച നിലയിൽ കണ്ടത്. അവകാശ തർക്കത്തിന്റെ പേരിൽ കഴിഞ്ഞ വർഷവും നികുതി സ്വീകരിക്കാത്തതിനെ തുടർന്ന് തോമസും കുടുംബവും വില്ലേജ് ഓഫീസിൽ നിരാഹാരം അനുഷ്ഠിച്ചിരുന്നു. ഇത്തവണയും ഇതേ പ്രശ്നം ആവർത്തിച്ചപ്പോൾ വില്ലോജ് ഓഫീസർക്കും തഹസിൽദാർക്കും പരാതി നൽകിയിരുന്നെങ്കിലും പ്രശ്നപരിഹാരമായിരുന്നില്ല. സംഭവത്തിൽ പ്രതിഷേധിച്ച് ചക്കിട്ടപ്പാറ പഞ്ചായത്ത് പരിധിയിൽ കോൺഗ്രസ് ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി.
Advertisement