കോൺഗ്രസ് നേതാക്കൾ കൊച്ചി മെട്രോയിൽ നടത്തിയ ജനകീയയാത്രയിലുണ്ടായ ബുദ്ധിമുട്ടുകൾക്ക് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഖേദം പ്രകടിപ്പിച്ചു. യു.ഡി.എഫ് നേതാക്കളെ ഉദ്ഘാടനച്ചടങ്ങിൽ അവഗണിച്ചതിലുള്ള പ്രതിഷേധമാണ് പ്രകടിപ്പിച്ചത്. ഏതെങ്കിലും തരത്തിലുള്ള നാശനഷ്ടമോ, ബുദ്ധിമുട്ടോ ഉണ്ടാകുമെന്ന് കരുതിയില്ല. കെ.എം.എം.ആർ.എൽ ഉൾപ്പെെട ഉന്നയിച്ച പരാതികളിൽ നിർവ്യാജം ഖേദിക്കുന്നുവെന്നും രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.
Advertisement