വില്ക്കാന് വച്ചിരുന്ന മല്‍സ്യത്തില്‍ കീടനാശിനി തളിച്ച സംഭവമുണ്ടായ വണ്ണപ്പുറത്ത് ഇന്ന് ഒരു മീന്‍കടയും തുറന്നില്ല. ലൈസന്‍സ് ഇല്ലാത്ത കടകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന പഞ്ചായത്ത് ഭരണസമിതി തീരുമാനത്തെത്തുടര്‍ന്നാണിത്. പഞ്ചായത്തിലെ മീൻകടകളിലെ തൊഴിലാളികൾക്ക് ഹെൽത്ത് കാർഡ് നിർബന്ധമാക്കുമെന്നു പഞ്ചായത്ത് പ്രസിഡന്റ് ലിസി ജോസ് പറഞ്ഞു.
Advertisement