കോടതിയലക്ഷ്യക്കേസില്‍ അറസ്റ്റിലായ ജസ്റ്റിസ് സി.എസ്.കര്ണന് ജാമ്യമില്ല. ഇടക്കാലജാമ്യത്തിനായി ജസ്റ്റിസ് കര്ണന് നല്കിയ അപേക്ഷ സുപ്രീംകോടതി നിരസിച്ചു. ശിക്ഷ റദ്ദാക്കണമെന്ന ആവശ്യവും അംഗീകരിച്ചില്ല. ശിക്ഷ വിധിച്ചത് ഏഴംഗബഞ്ചാണെന്നും ജാമ്യത്തിനായി അതേ ബഞ്ചിനെ സമീപിക്കണമെന്നും അവധിക്കാലബഞ്ച് പറഞ്ഞു. സുപ്രീംകോടതി അവധിക്കുശേഷം തുറക്കുന്ന ദിവസം തന്നെ ജാമ്യാപേക്ഷ നല്‍കുമെന്ന് ജസ്റ്റിസ് കര്‍ണന്റെ അഭിഭാഷകന് മാത്യൂസ് ജെ.നെടുമ്പാറ മനോരമന്യൂസിനോട് പറഞ്ഞു
Advertisement