രാജ്യാന്തര യോഗാദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 4ന് ജിമ്മിജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. യോഗാചാര്യന് ശ്രീ എം മുഖ്യാതിഥിതിയായിരിക്കും. തിരഞ്ഞെടുക്കപ്പെട്ട 1000 യോഗാ പഠിതാക്കളുടെ അര മണിക്കൂര്‍ ദൈര്‍ഘ്യമുളള പ്രദര്‍ശനം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും. യോഗാ അസോസിയേഷന് ഓഫ് കേരള പ്രസിഡന്റ് അഡ്വ. ബി. ബാലചന്ദ്രന് അധ്യക്ഷത വഹിക്കും. ഓര്‍ഗനൈസിംഗ് കമ്മിറ്റി ചെയര്മാന് ആനാവൂര്‍ നാഗപ്പന്, യോഗ അസോസിയേഷന് ഓഫ് തിരുവനന്തപുരം പ്രസിഡന്റ് പി. രാജേന്ദ്രകുമാര്‍, സെക്രട്ടറി ബി.കെ. ഷംജു, യോഗ അസോസിയേഷന് ഓഫ് കേരള സെക്രട്ടറി ഡോ. ഇ. രാജീവ് എന്നിവര്‍ പങ്കെടുക്കും.
Advertisement