പുതുവൈപ്പ് എൽപിജി ടെർമിനൽ പദ്ധതി ഉപേക്ഷിക്കില്ലെന്ന് സര്‍ക്കാര്‍ . നിര്‍മാണം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ഐഒസിയോട് ആവശ്യപ്പെട്ടു. ജനങ്ങളുടെ ആശങ്ക പരിഹരിക്കും. പദ്ധതിയെ സര്‍ക്കാര്‍ എതിര്‍ക്കില്ല. പരിസ്ഥിതി അനുമതി മാനദണ്ഡങ്ങള്‍ ലംഘിക്കുന്നുവെന്നത് ഗൗരവതരമായ വിഷയമാണ്. ഇക്കാര്യം പരിശോധിക്കാന്‍ ഉന്നതതലസമിതിയെ നിയോഗിക്കാനും തീരുമാനം ചർച്ചയിൽ തീരുമാനമായി.
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള നടപടി പരിശോധിക്കുമെന്ന് സമരസമിതി പ്രതികരിച്ചു. പൊലീസ് അക്രമം പരിശോധിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ട്. സമരം നിര്‍ത്തിവയ്ക്കില്ല. ആലോചിച്ചശേഷം ഭാവിനടപടി സ്വീകരിക്കുമെന്നും സമരസമിതി അറിയിച്ചു.