ഡല്‍ഹിക്കടുത്ത് വീണ്ടും അതിക്രൂരമായ മാനഭംഗം. ഗ്രേറ്റര്‍ നോയ്ഡയില് യുവതിയെ തട്ടിക്കൊണ്ടുപോയി ഒാടുന്ന കാറിനുള്ളില്‍ മാനഭംഗപ്പെടുത്തി. ഇന്നലെ രാത്രിയാണ് സംഭവം. മൂന്നംഗസംഘം മുപ്പത്തിയഞ്ചുകാരിയായ യുവതിയെ തട്ടിക്കൊണ്ടുപോയശേഷം രണ്ടുമണിക്കൂറോളമാണ് കാറിനുള്ളില്‍ ലൈംഗികപീഡനത്തിന് ഇരയാക്കിയത്. അബോധാവസ്ഥയിലായ യുവതിയെ കസ്ന പൊലീസ് സ്റ്റേഷനുസമീപം ഉപേക്ഷിക്കുകയായിരുന്നു. അതീവഗുരുതരാവസ്ഥയില്‍ യുവതിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അന്വേഷണം ആരംഭിച്ചതായി ഹരിയാന പൊലീസ് അറിയിച്ചെങ്കിലും ആരെയും ഇതുവരെ അറസ്റ്റുചെയ്തിട്ടില്ല. സംഭവം നടന്ന് ഏറെ നേരം കഴിഞ്ഞിട്ടും എഫ്െഎആര്‍ റജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് തയ്യാറായില്ലെന്നും ആക്ഷേപമുണ്ട്. രണ്ടാഴ്ച്ചമുന്‍പ് ഗുരുഗ്രാമില്‍ ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞിനെ ഒാട്ടോറിക്ഷയില്‍ നിന്ന് വലിച്ചെറിഞ്ഞശേഷം അമ്മയെ കൂട്ടമാനഭംഗത്തിന് ഇരയാക്കിയിരുന്നു.
Advertisement