ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന് അനില്‍ കുംബ്ലേയും കളിക്കാരും തമ്മിലെ പ്രശ്നങ്ങള്‍ക്ക് താല്‍ക്കാലിക പരിഹാരം. കുംബ്ലേയുമായും കളിക്കാരുമായും പ്രത്യേകം ചര്‍ച്ചനടത്തിയ ബിസിസിഐ ഉപദേശകസമിതിയുടെ ഇടപെടലാണ് നിര്‍ണായകമായത്. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിന് അനില്‍ കുംബ്ലെ ടീമിനൊപ്പം ഇന്ന് പുറപ്പെടും. വിന്‍ഡീസ് പര്യടനം വരെ കുംബ്ലെ തുടരണമെന്ന നിര്‍ദേശം ബിസിസിഐ ഇടക്കാല ഭരണസമിതിയും നല്‍കിയിരുന്നു.
നേരത്തെ കുംബ്ലെയുമായി പൊരുത്തപ്പെട്ടുപോകാൻ കഴിയില്ലെന്ന് കോഹ്ലിയും, കളിക്കാർക്ക് താൽപര്യമില്ലെങ്കിൽ തുടരില്ലെന്ന് കുംബ്ലെയും വ്യക്തമാക്കിയിരുന്നു. അതേസമയം, അണ്ടർ19 പരിശീലകസ്ഥാനത്ത് രാഹുൽദ്രാവിഡിന് രണ്ടുവർഷത്തേക്കുകൂടി കരാർ നീട്ടിനൽകുമെന്ന് ബിസിസിഐ അറിയിച്ചു. എന്നാൽ, പരിശീലകനായിനിന്നുകൊണ്ട്, ഐപിഎൽ ടീമിന്റെ ഉപദേശകസ്ഥാനത്ത് തുടരാൻ ദ്രാവിഡിന് അനുവാദമുണ്ടാകില്ല.