പാലക്കാട് ഒാങ്ങല്ലൂർ പഞ്ചായത്തിൽ ആക്രിവ്യാപാരം നിരോധിച്ച് ഒറ്റപ്പാലം സബ്്കലക്ടറുടെ ഉത്തരവ്. കെട്ടിക്കിടക്കുന്ന ആക്രിവസ്തുക്കൾ ഒരാഴ്ചയ്ക്കകം മാറ്റണം. ഡെങ്കിപ്പനി പടർന്നുപിടിക്കുന്നതിനാൽ കാരയ്ക്കാട്, പാറപ്പുറം പ്രദേശങ്ങളിൽ പതിനഞ്ചു ദിവസത്തേക്ക് പനി ക്ളിനിക് തുടങ്ങി. ജനപ്രതിനിധികളും കലക്ടറും പങ്കെടുത്ത അവലോകനയോഗം സ്ഥിതിഗതികൾ വിലയിരുത്തി. രോഗം വിതയ്ക്കുന്ന ആക്രിവ്യാപാരത്തെക്കുറിച്ചുളള മനോരമ ന്യൂസ് വാർത്തയാണ് അധികാരികളുടെ കണ്ണുതുറപ്പിച്ചത്.
Advertisement