രാഷ്ട്രപതി സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ പ്രതിപക്ഷനിരയില്‍ ഭിന്നത തുടരുന്നു. എന്‍ഡിഎയുടെ സ്ഥാനാര്‍ഥി റാം നാഥ് കോവിന്ദ് ദലിത് നേതാവായതിനാല്‍ എതിര്‍ക്കേണ്ടെന്നാണ് പ്രതിപക്ഷത്തെ ചില പാര്‍ട്ടികളുടെ സമീപനം. ജെഡിയു, എസ്പി, ബിഎസ്പി എന്നീ കക്ഷികള്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. കോണ്‍ഗ്രസിനകത്തു തന്നെ ഭിന്നാഭിപ്രായമുണ്ട്. പ്രതിപക്ഷനിരയില്‍ ബിജെഡി കോവിന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ലോക്സഭാ സ്പീക്കര്‍ മീരാ കുമാര്‍, മുന്‍കേന്ദ്രമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ, ബി.ആര് അംബേദ്ക്കറുടെ ചെറുമകന് പ്രകാശ് അംബേദ്ക്കര്‍ എന്നിവരെയാണ് രാഷ്ട്രപതി സ്ഥാനാര്‍ഥിയാകാന്‍ പ്രതിപക്ഷം പരിഗണിക്കുന്നത്. അതിനിടെ മതന്യൂനപക്ഷങ്ങളിലെ പിന്നാക്ക വിഭാഗക്കാര്‍ക്ക് സംവരണം നല്‍കുന്നതിനെതിരെ രാംനാഥ് കോവിന്ദ് നടത്തിയ പ്രസ്താവന ചൂണ്ടിക്കാട്ടി ചില പ്രതിപക്ഷകക്ഷികള്‍ രംഗത്തെത്തി .
Advertisement