പുതുവൈപ്പ് സമരത്തില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടായോയെന്ന് പൊലീസ് അന്വേഷിക്കുമെന്ന് കൊച്ചി റേഞ്ച് െഎജി പി.വിജയന്. ഐഒസി യുടെ എൽപിജി സംഭരണ പദ്ധതി അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുണ്ടോയെന്നും അന്വേഷിക്കും. സമരത്തിനിടെയുണ്ടായ പൊലീസ് നടപടി സംബന്ധിച്ചും എസ്പിയോടും കമ്മീഷണറോടും പി.വിജയന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
Advertisement