പകര്‍ച്ചപ്പനി ബാധിച്ച് ഒരാള്‍കൂടി മരിച്ചു. കോഴിക്കോട് കാക്കൂര്‍ പുന്നശേരി ഗോവിന്ദന്‍കുട്ടിയാണ് മരിച്ചത്. എട്ടുദിവസമായി പനിക്ക് ചികില്‍സയിലായിരുന്നു. ഇതോടെ കോഴിക്കോട് ജില്ലയില്‍ മാത്രം പനിപിടിച്ച് മരിച്ചവരുടെ എണ്ണം പതിനേഴായി. 24 മണിക്കൂറിനിടെ സംസ്ഥാനത്ത് പതിമൂന്നുപേരാണ് മരിച്ചത്. അതേസമയം ഗോവിന്ദന്‍കുട്ടിയുടെ മരണകാരണം ഹൃദയാഘാതമാണെന്നാണ് ആരോഗ്യവകുപ്പിന്റെ നിലപാട്. മരണസംഖ്യ ഉയര്‍ന്നതോടെ ആശുപത്രികളില്‍ പനിക്ക് ചികില്‍സതേടി എത്തുന്നവരുടെ എണ്ണവും വന്‍തോതില്‍ ഉയര്‍ന്നു.
Advertisement