ഭൂമി നൽകാമെന്ന വാഗ്ദാനം പാലിക്കണമെന്ന ആവശ്യവുമായി എറണാകുളം കടുങ്ങല്ലൂരിൽ പട്ടികജാതി കുടുംബങ്ങൾ പഞ്ചായത്ത് ഓഫിസിനുള്ളിൽ ഇന്നലെ തുടങ്ങിയ സമരം തുടരുന്നു. പ്രശ്നം ഉടന്‍ പരിഹരിച്ചില്ലെങ്കില്‍ ഓഫിസിനുള്ളില്‍ ആത്മഹത്യചെയ്യുമെന്ന ഭീഷണിയുമായി സത്രീകള്‍ രംഗത്തെത്തി. പഞ്ചായത്ത് പ്രസിഡൻറ് ഉൾപ്പെടെയുള്ളവരെ ഓഫിസിൽ പ്രവേശിപ്പിക്കില്ലെന്ന നിലപാടിലാണ് സമരക്കാർ. ഒരു മാസമായി നിരാഹാര സമരം നടത്തിയിട്ടും പ്രശ്ന പരിഹാരമുണ്ടാകാത്തതിനെ തുടർന്നാണ് പട്ടികജാതി സംഘടനകളുടെ നേതൃത്വത്തിൽ സമരം ശക്തിപ്പെടുത്തിയത്. ബി ജെ പിയും സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തുണ്ട്.
Advertisement