സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ എണ്ണക്കുറവ് പനി പ്രതിരോധത്തില്‍ തിരിച്ചടിയാകുന്നുവെന്ന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ. സ്വകാര്യ ഡോക്ടര്‍മാരുടെ സേവനം കൂടുതല്‍ ആവശ്യപ്പെട്ടിടുണ്ട്. പനി ക്ലിനിക്കുകള്‍ എല്ലായിടത്തും ആരംഭിച്ചോയെന്ന് കര്‍ശനമായി പരിശോധിക്കുമെന്നും മന്ത്രി മനോരമ ന്യൂസിനോട് പറഞ്ഞു.
പ്രതിരോധവാക്സിന്റെ ആവശ്യകതയെക്കുറിച്ച് ബോധവല്കരണപ്രവര്ത്തനം വിപുലമാക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. നിര്‍മാര്‍ജനം ചെയ്ത രോഗങ്ങള്‍ മടങ്ങിവരുന്നത് തടയാന്‍ ഇതനിവാര്യമാണെന്നും മലപ്പുറത്ത് നടത്തിയ ബോധവല്കരണ പരിപാടി വിജയമായിരുന്നുവെന്നും മന്ത്രി മനോരമന്യൂസിനോട് പറഞ്ഞു.