സംസ്ഥാന എന്‍ജിനീയറിങ് പ്രവേശനപരീക്ഷയില്‍ മലപ്പുറം തിരൂര്‍ സ്വദേശി എന്‍. ഷാഫില്‍ മഹീന് ഒന്നാം റാങ്ക്. കോട്ടയത്തുനിന്നുളള വേദാന്ത് പ്രകാശ് ഷേണായി രണ്ടാം റാങ്കും അഭിലാഷ് ഖാര് മൂന്നാം റാങ്കും നേടി. റാങ്ക് പട്ടികയില്‍ ആദ്യപത്തുപേരും ആണ്‍കുട്ടികളാണ്. ആദ്യ 5,000 റാങ്കുകളില്‍ 2,535 പേര് കേരള സിലബസില്‍ പഠിച്ചവരും 2280 പേര് സി.ബി.എസ്.ഇ സിലബസില്‍ പഠിച്ചവരുമാണ.് 72,440 പേര് യോഗ്യത നേടിയതായും ഇതില്‍ 61716 പേരുടെ റാങ്ക് പട്ടികയാണ് തയാറാക്കിയിരിക്കുന്നതെന്നും വിദ്യാഭ്യാസ സെക്രട്ടറി ഉഷ ടൈറ്റസ് അറിയിച്ചു. ഫാര്‍മസി പ്രവേശന പരീക്ഷാഫലവും പ്രസിദ്ധീകരിച്ചു.
Advertisement