പുതുവൈപ്പ് സമരക്കാര്‍ക്കെതിരെ ലാത്തിച്ചാര്‍ജ് നടത്തിയ കൊച്ചി ഡെപ്യൂട്ടി കമ്മി·ഷണര്‍ യതീഷ് ചന്ദ്രയെ ന്യായീകരിച്ച് ഡി.ജി.പി ടി.പി സെന്‍കുമാര്‍. പ്രധാനമന്ത്രിക്ക് കൊച്ചിയില്‍ തീവ്രവാദ ഭീഷണിയുണ്ടായിരുന്നു. പ്രധാനമന്ത്രി സഞ്ചരിക്കേണ്ട പാതയില്‍ സമരക്കാര്‍ പ്രതിഷേധിച്ചപ്പോഴാണ് ഡി.സി.പി ഇടപെട്ടത്. പ്രധാനമന്ത്രിയുെട സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്യാനാകില്ലെന്നും ഡിസിപി യതീഷ് ചന്ദ്ര ചെയ്തത് ശരിയെന്നും ഡിജിപി ടി. പി. സെന്‍കുമാര്‍ കൊച്ചിയില്‍ പറഞ്ഞു.
പുതുവൈപ്പ് സമരത്തിന് പിന്നില്‍ തീവ്രവാദസംഘടനകളുണ്ടെന്നും ഡി.ജി.പി പറഞ്ഞു. ഡി.സി.പിയെ വിളിച്ചുവരുത്തി വിശദീകരണം കേട്ടശേഷമാണ് ഡി.ജി.പി കൊച്ചിയില്‍ പ്രതികരിച്ചത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം മുന്‍നിര്‍ത്തിയാണ് ഇടപെട്ടതെന്നും ക്രമസമാധാനപ്രശ്നം ഒഴിവാക്കുകയായിരുന്നു ലക്ഷ്യമെന്നും ഡിസിപി വിശദമാക്കി. പ്രതിഷേധം ഹൈക്കോടതി ജംക്ഷനില്‍ വാഹനവ്യൂഹം പോകേണ്ടവഴിയില് ആയിരുന്നെന്നും വിശദീകരിച്ച ഡിസിപി ദൃശ്യങ്ങളും യതീഷ് ചന്ദ്ര ഡി.ജി.പിക്ക് നല്കി.