കോണ്‍ഫഡറേഷന്‍ കപ്പ് ഫുട്ബോളില്‍ ജര്‍മ്മനി 3-2 ന് ഒാസ്ട്രേലിയയെ തോല്‍പ്പിച്ചു. കളിയുടെ അഞ്ചാം മിനിട്ടില്‍ തന്നെ ലാര്‍സ് സ്റ്റിന്‍ഡില്‍ നേടിയ തകര്‍പ്പന്‍ ഗോളിലൂടെ ജര്‍മനി അക്കൗണ്ട് തുറന്നു. 41ആം മിനിട്ടില്‍ ടോം റോജിക്കിലൂടെ ഓസ്ട്രേലിയ സമനില പിടിച്ചെങ്കിലും ആദ്യ പകുതി അവസാനിക്കും മുമ്പ് ക്യാപ്റ്റന്‍ ജൂലിയന്‍ ഡ്രാക്സ്ലറിലൂടെ ജര്‍മനി ലീഡെടുത്തു. നാല്‍പ്പത്തി എട്ടാം മിനിട്ടില്‍ നിലവിലെ ലോക ചാമ്പ്യന്മാര് ലീഡുയര്‍ത്തി. ഇത്തവണ ചെറുപ്പാരുടെ നിരയുമായിട്ടാണ് ജര്‍മ്മനി കളിക്കുന്നത്.
Advertisement