ഉത്തര കൊറിയന്‍ തടവില്‍ നിന്നും മോചിതനായി തിരിച്ചെത്തിയ അമേരിക്കന്‍ വിദ്യാര്‍ഥി ഒാട്ടോ വാമ്പിയര്‍ മരണപ്പെട്ടു. മോഷണക്കുറ്റം ആരോപിക്കപ്പെട്ട് തടവിലായിരുന്ന വാമ്പിയറിനെ 17 മാസത്തെ തടങ്കലിനു ശേഷം കഴിഞ്ഞ ചൊവ്വാഴ്ചയാണ് വിട്ടയച്ചത്. തിരിച്ചെത്തിച്ചപ്പോള്അബോധാവസ്ഥയിലായിരുന്നു വാമ്പിയര്‍. തടവറയില്‍ നിന്നും നേരിട്ട ക്രൂര പീഡനമാണ് മരണകാരണെന്ന് മാതാപിതാക്കള്‍ പറഞ്ഞു. ഉത്തര കൊറിയന്‍ ക്രൂരതയുടെ ഇരയാണ് വാമ്പിയറെന്നും ശക്തമായി അപലപിക്കുന്നെന്നും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചു. പതിനഞ്ച് വര്‍ഷം കഠിന ജോലിയെന്ന ശിക്ഷയായിരുന്നു ഉത്തര കൊറിയന്‍ കോടതി വാമ്പിയറിന് വിധിച്ചത് വിധിച്ചത്.
Advertisement