തൃശൂര്‍ ജില്ലയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാരുടെ അനിശ്ചിതകാല സമരം തുടങ്ങി. ആശുപത്രികളില്‍ മൂന്നിലൊന്ന് നഴ്സുമാര്‍ മാത്രമാണ് ജോലിക്കെത്തിയത്. ഇത് ആശുപത്രികളുടെ പ്രവര്‍ത്തനത്തെ ഭാഗികമായി ബാധിച്ചു. സേവനവേതന വ്യവസ്ഥകള്‍ വര്‍ധിപ്പിക്കണമെന്ന സുപ്രീംകോടതി വിധിയും സര്‍ക്കാര്‍ നിര്‍ദേശവും മാനേജ്മെന്റുകള്‍ നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം. അത്യാഹിത വിഭാഗത്തെയും കിടത്തിച്ചികില്സയെയും ബാധിക്കാത്ത തരത്തില്‍ ജോലിക്കെത്തുമെന്ന് നഴ്സുമാരുടെ സംഘടന അറിയിച്ചു. എന്നാല്‍ സമരം തുടര്‍ന്നാല്‍ പുതിയ രോഗികളുടെ കിടത്തിച്ചികില്‍സ ബുദ്ധിമുട്ടിലാകുമോ എന്ന ആശങ്കയിലാണ് മാനേജ്മെന്റുകള്‍.
Advertisement