രാഷ്ട്രപതി സ്ഥാനത്തേയ്ക്ക് വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ പിന്തുണയ്ക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്. കേന്ദ്രധമന്ത്രി അരുണ്‍ ജെയ്റ്റ്ലിയെയാണ് തൃണൂല്‍ കോണ്‍ഗ്രസ് നേതൃത്വം ഇക്കാര്യം അറിയിച്ചത്. എന്‍ഡിഎയുടെ സ്ഥാനാര്‍ഥിയെ നിശ്ചയിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗം ചേരുന്നു. പ്രതിപക്ഷ പാര്‍ട്ടികളുമായി നടത്തിയ ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ കേന്ദ്രമന്ത്രിമാരായ രാജ്്നാഥ് സിങും എം വെങ്കയ്യ നായിഡുവും യോഗത്തില്‍ വിശദീകരിക്കും. പാര്‍ലമെന്ററി ബോര്‍ഡ് ധാരണയായാല്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി ബിജെപി നേതാക്കള്‍ ചര്‍ച്ച നടത്തും. എന്‍ഡിഎ യോഗം നാളെ ചേരും. രാഷ്ട്രപതി തിരഞ്ഞെടുപ്പിനായുള്ള നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള നടപടികള്‍ക്കായി പാര്‍ട്ടി എം.പിമാരോടും എം.എല്‍.എമാരോടും ഡല്‍ഹിയിലെത്താന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആവശ്യപ്പെട്ടു. അതേസമയം കാര്‍ഷിക ശാസ്ത്രജ്ഞന് എം എസ് സ്വാമിനാഥനെ രാഷ്ട്രപതിസ്ഥാനാര്ഥിയാക്കണമെന്ന ശിവസേനയുടെ ആവശ്യം ബി.ജ.പി ദേശീയനേതൃത്വം തള്ളി. സ്വാമിനാഥന്റെ പ്രായം പരിഗണിച്ചാണ് തീരുമാനമെന്ന് ദേശീയനേതൃത്വം അറിയിച്ചു.
Advertisement