രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എം.എസ് സ്വാമിനാഥനെ സ്ഥാനാര്‍ഥിയാക്കണമെന്ന ശിവസേനയുടെ നിര്‍ദേശം ബിജെപി തളളി. സ്വാമിനാഥന്റെ പ്രായം കണക്കിലെടുത്താണ് തീരുമാനമെന്നും ബി.ജെ.പി ശിവസേനയെ അറിയിച്ചു. രാഷ്്ട്രപതി തിരഞ്ഞെടുപ്പില്‍ പിന്തുണ തേടി അമിത് ഷാ കഴിഞ്ഞ ദിവസം ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെയ കണ്ടിരുന്നു. സ്ഥാനാര്‍ഥിയെ തിരഞ്ഞെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗം അല്പസമയത്തിനകം ചേരും.
Advertisement