ചലച്ചിത്ര താരം രജനികാന്ത് ഹിന്ദു മുന്നണി നേതാക്കളുമായി ചര്‍ച്ച നടത്തി. സംസ്ഥാന പ്രസിഡന്റ് അര്ജുന് സമ്പത്ത്, സെക്രട്ടറി രാമ രവികുമാര്‍ എന്നിവരടങ്ങിയ ഏഴംഗ സംഘമാണ് രജനിയുമായി കൂടിക്കാഴ്ച്ച നടത്തിയത്. രജനികാന്ത് ബിജെപിയിലേയ്ക്ക് പോകുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരിയിക്കെ ആണ് കൂടിക്കാഴ്ച്ച. പിറന്നാള്‍ ദിനമായ ഡിസംബര്‍ 12ന് താരം രാഷ്ട്രീയ പ്രവേശനം നടത്തുമെന്നും സൂചനകളുണ്ട്. എന്നാല്‍ ഹിന്ദുമുന്നണിയുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ രാഷ്ട്രീയം കാണേണ്ടതില്ലെന്നും സ്വാമി ദയാനന്ദ സരസ്വതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് നേതാക്കള്‍ എത്തിയതെന്നും രജനിയുടെ അടുത്ത വൃത്തങ്ങള്‍ പ്രതികരിച്ചു.
Advertisement