ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും പിന്നാലെ ഒമാനില്‍ വിദേശി ഫാര്‍മസിസ്റ്റുകളെയും പിരിച്ചു വിടുന്നു. സ്വദേശിവത്കരണത്തിന്റെ ഭാഗമായി വിദേശികള്‍ക്ക് പകരം സ്വദേശി ഫാര്‍മസിസ്റ്റുകളെയും നിയമിക്കും. 42 വിദേശികള്‍ക്കാണ് ജോലി നഷ്ടമാകുക. വിദേശികളായ 26 ഫാര്‍മസിസ്റ്റുകളെയും 16 അസിസ്റ്റന്റ് ഫാര്‍മസിസ്റ്റുകളെയും മാറ്റി സ്വദേശികള്‍ക്ക് അവസരം നല്‍കും.
ബാച്ചിലര്‍ ഡിഗ്രി അടക്കം പൂര്‍ത്തിയാക്കിയ സ്വദേശികള്‍ക്കാണ് നിയമനം നല്‍കുന്നത്. ഡിപ്ലോമ കോഴ്സ്കുള് പൂര്‍ത്തിയാക്കിയവരെ അസി. ഫാര്‍മസിസ്റ്റ് പോസ്റ്റിലും നിയമിക്കും. മലയാളികള്‍ അടക്കമുള്ള വിദേശി ഡോക്ടര്‍മാര്‍ക്കും നഴ്സ്മാര്‍ക്കും ജോലി നഷ്ടമാകുമെന്ന റിപ്പോര്‍ട്ടിന് പിന്നാലെയാണ് ആരോഗ്യ മേഖലയില്‍ നിന്ന് വീണ്ടും പിരിച്ചുവിടയില് ഉണ്ടാകുന്നത്. 415 വിദേശി നഴ്സ്മാര്‍ക്ക് നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് 80 വിദേശി ഡോക്ടര്‍മാര്‍ക്ക് കൂടി തൊഴില്‍ നഷ്ടമാകുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.