കൊച്ചി മെട്രോയാത്ര ഉത്സവമാക്കി കൊച്ചി നഗരം. രാവിലെ ആറുമണിക്ക് തുടങ്ങിയ മെട്രോ സര്‍വീസുകളില്‍ വന്‍ ജനപങ്കാളിത്തമാണ് ഉണ്ടായത്. പുലര്‍ച്ചെ അഞ്ച് മണിയോടെതന്നെ സ്റ്റേഷനുകള്‍ക്ക് മുന്നില്‍ വലിയ ക്യൂ രൂപപ്പെട്ടിരുന്നു. കൊച്ചുകുട്ടികള്‍ മുതല്‍ മുതിര്ന്നപൗരന്മാര്വരെ ആദ്യയാത്രയില്‍ പങ്കെടുക്കാനെത്തി. മെട്രോയിലേത് മികച്ച യാത്രാനുഭവമാണെന്ന് യാത്രക്കാര്‍ പറഞ്ഞു.
പുലര്‍ച്ചെ അഞ്ചു മണിയോടെ തന്നെ മെട്രോ സ്റ്റേഷനുകള്‍ക്കു മുന്നില്‍ ക്യൂ തുടങ്ങിയിരുന്നു. ആറു മണിക്ക് സ്റ്റേഷനുകള്‍ തുറന്നതോടെ പുറത്തെ ക്യൂ സ്റ്റേഷനുകള്ക്കുളളിലായി. ടിക്കറ്റ് കിട്ടിയവര്‍ പ്ലാറ്റ്ഫോമിലേക്ക് തിരക്കിട്ടോടി. യാത്ര തുടങ്ങിയപ്പോഴേക്കും കയ്യടിച്ചും ആര്‍പ്പുവിളിച്ചുമാണ് ജനം ആവേശം പ്രകടിപ്പിച്ചത്.
ആദ്യ ദിനസങ്ങളിലെ തിരക്ക് പ്രതീക്ഷിച്ചിരുന്നതാണെന്നും നഗരത്തില്‍ ഗതാഗത പ്രശ്നങ്ങളുണ്ടാകാതാരിക്കാനുളള മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും നഗരവാസികള്‍ക്കൊപ്പം യാത്രയ്ക്കെത്തിയ കെംഎംആര്‍എല്‍ എംഡി പറഞ്ഞു.ജനത്തിരക്ക് കണക്കിലെടുത്ത് കൂടുതല്‍ ജീവനക്കാരെയും പൊലീസിനെയും സ്റ്റേഷനുകള്ക്കുളളില് വിന്യസിച്ചിട്ടുണ്ട്.
മെട്രോ കാണാനുളള കൗതുകമാണ് ആദ്യ ദിനത്തില്‍ ഇത്രയധികം ആളുകളെ സ്റ്റേഷനുകളിലെത്തിച്ചത്. കുറച്ചു ദിവസങ്ങള്‍ കൂടി ഈ തിരക്ക് തുടരുമെന്നുമുറപ്പ്. ആദ്യ കൗതുകത്തിനപ്പുറവും ഈ തിരക്ക് തുടര്‍ന്നാല്‍ മാത്രമാവും സാമ്പത്തികമായ നേട്ടം കൈവരിക്കാന്‍ കൊച്ചി മെട്രോയ്ക്കാവുക.