ഐഎംജി ഡയറക്ടറായി ജേക്കബ് തോമസ് ചുമതലയേറ്റു. ഇപ്പോള്‍ താന്‍ കൂട്ടിലല്ലെന്ന് ജേക്കബ് തോമസ്. ഒരുവര്‍ഷത്തേക്കാണ് നിയമനം. കാലാവധി തികയ്ക്കുമെന്ന് ഒരുറപ്പുമില്ലെന്ന് ജേക്കബ് തോമസ് പറഞ്ഞു. വിജിലന്‍സ് തലപ്പത്തുനിന്നുള്ള മാറ്റത്തിന്റെ കാര്യവും കാരണവും പിന്നീട് പറയും. സര്‍ക്കാരാണോ താനാണോ ആദ്യം പറയുകയെന്നു നോക്കാമെന്നും ജേക്കബ് തോമസ് മാധ്യമങ്ങളോട് പറഞ്ഞു.
Advertisement