ഭീകര സംഘടനായ ഐ.എസിൽ ചേർന്ന ഒരു മലയാളി കൂടി മരിച്ചെന്ന് സന്ദേശം. കാസർകോട് തൃക്കരിപ്പൂരിൽ നിന്നും കാണാതായവർ ബന്ധുക്കളുമായി ബന്ധപ്പെടുന്ന അഷ്ഫാക് മജീദിന്റെ ടെലഗ്രാം അക്കൗണ്ടിൽ നിന്നാണ് സന്ദേശം എത്തിയിരിക്കുന്നത്. സജീർ ദൈവത്തിന്റെ അടുത്തേക്ക് മടങ്ങിയെന്നാണ് സന്ദേശം. എന്നാൽ കേരളത്തിൽ നിന്നും കാണാതായ ഇരുപത്തിയൊന്നംഗ സംഘത്തിൽ ഈ പേരിൽ ഒരാളില്ല. മരിച്ചത് ഐ എസിൽ എത്തിയെന്ന് കരുതുന്ന കോഴിക്കോട് സ്വദേശി സജീർ മംഗലശേരിയാണെന്നാണ് സൂചന. കേരളത്തിലെ ഐ.എസ് റിക്രൂട്ട്മെന്റ് മേധാവിയെന്ന് അന്വേഷണ സംഘങ്ങൾ സംശയിക്കുന്ന ആളാണ് സജീർ മംഗലശ്ശേരി.
Advertisement