കേരളം പനിച്ചുവിറയ്ക്കുമ്പോള്‍ ആരോഗ്യമന്ത്രി വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പനിമരണങ്ങളെ വാര്ധക്യമരണങ്ങളായി പ്രചരിപ്പിക്കുന്നത് ലജ്ജാകരമാണ്. പനി പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന് വീഴ്ച പറ്റി. അതിന് യുഡിഎഫ് സര്‍ക്കാരിനെ പഴിപറഞ്ഞിട്ട് കാര്യമില്ലെന്നും ചെന്നിത്തല പറഞ്ഞു. കോഴിക്കോട്ട് ബീച്ച് ആശുപത്രിയില്‍ പനി ബാധിതരെ സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം
Advertisement