എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അതൃപ്തി വ്യക്തമാക്കി ശിവസേന രംഗത്തെത്തി. വോട്ടുബാങ്ക് ലക്ഷ്യമിട്ട് സ്ഥാനാര്‍ഥിയെ നിര്‍ണയിച്ചത് അംഗീകരിക്കാനാവില്ലെന്ന് ഉദ്ധവ് താക്കറെ വ്യക്തമാക്കി. ബിഹാര്‍ ഗവര്‍ണറും ദലിത് നേതാവുമായ രാംനാഥ് കോവിന്ദിന്റെ രാഷ്ട്രപതി സ്ഥാനാർഥിത്വത്തെ പരസ്യമായി എതിർത്ത് ശിവസേന രംഗത്തെത്തിയിരുന്നു.
എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർഥിയെ ബിജെപി ഏകപക്ഷീയമായാണ് നിശ്ചയിച്ചതെന്ന് ശിവസേനനേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. സ്ഥാനാർഥിയെക്കുറിച്ച് ഘടകകക്ഷികളുമായി ചർച്ച നടത്തിയിട്ടില്ല. സമവായ ചർച്ചകളിൽപോലും ബിജെപി രാംനാഥ് കോവിന്ദിന്റെ പേര് പറഞ്ഞിട്ടില്ലെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.
സ്ഥാനാർഥിയെ നിശ്ചയിക്കാനുള്ള അധികാരം നരേന്ദ്രമോദിക്ക് നൽകണമെന്ന ആവശ്യത്തോട് എൻഡിഎയിൽ എതിർപ്പ് വ്യക്തമാക്കിയത് ശിവസേന മാത്രമായിരുന്നു.