രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ബിജു ജനതാദള്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കും. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് പിന്തുണയുമായി ബിഎസ്പി രംഗത്തെത്തിയതിനു തൊട്ടുപിന്നാലെയാണ് ബിജു ജനതാദൾ എൻഡിഎ സ്ഥാനാർഥിക്ക് പിന്തുണ പ്രഖ്യാപിച്ചത്. പ്രതിപക്ഷസ്ഥാനാര്‍ഥി ദലിത് അല്ലെങ്കില്‍ എന്‍ഡിഎയെ പിന്തുണയ്ക്കുമെന്നും മായാവതി പറഞ്ഞു. സ്ഥാനാർഥി കക്ഷിരാഷ്ട്രീയക്കാരൻ അല്ലായിരുന്നുവെങ്കിൽ നാമനിർദേശം കൂടുതൽ നന്നായേനേ. ദലിതനെ സ്ഥാനാർഥിയാക്കിയത് എന്തുകൊണ്ടും നല്ല തീരുമാനമാണെന്നും മായാവതി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗമാണ് കോവിന്ദിനെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി തിരഞ്ഞെടുത്തത്. ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ നിന്നുള്ള ദലിത് നേതാവായ കോവിന്ദ് ബിജെപിയുടെ എസ്.സി/എസ്.ടി മോര്‍ച്ചയുടെ അധ്യക്ഷനായിരുന്നു. രണ്ടുതവണ രാജ്യസഭാംഗമായിരുന്നു. 23 ന് കോവിന്ദ് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും.