പ്രധാനമന്ത്രി പങ്കെടുത്ത കൊച്ചിയിലെ പി.എൻ.പണിക്കർ ഫൗണ്ടേഷൻ അനുസ്മരണ ചടങ്ങിൽ കുമ്മനംരാജേശഖരൻ ഉൾപ്പെട്ടത് എം.എൽ.എ എന്ന പരിഗണനയിൽ. കുമ്മനം രാജശേഖരനെ എം.എൽ.എ എന്ന വിശേഷിപ്പിച്ചാണ് പ്രധാനമന്ത്രിയുടെ ഓഫിസ് പട്ടിക കൈമാറിയത്. പ്രധാനമന്ത്രിയുടെ ഓഫിസിലെ അണ്ടർ സെക്രട്ടറി ഒപ്പുവച്ച് ചീഫ് സെക്രട്ടറിക്ക് കൈമാറിയ പട്ടികയിലാണ് കുമ്മനത്തെ എം.എൽ.എ എന്നു വിശേഷിപ്പിച്ചത്. എറണാകുളം സെന്റ് തെരേസാസ് കോളജിലാണ് ചടങ്ങ് സംഘടിപ്പിച്ചിരുന്നത്. കഴിഞ്ഞ ദിവസം മെട്രോയിൽ പ്രധാനമന്ത്രിക്കൊപ്പം കുമ്മനം യാത്ര ചെയ്തത് ഏറെ വിവാദമായിരുന്നു.
Advertisement