പോര്‍ച്ചുഗലില്‍ വന്‍ കാട്ടുതീയില്‍ 62 പേര് വെന്തുമരിച്ചു. സെന്‍ട്രല്‍ പോര്‍ച്ചുഗലിലെ പിദ്രഗോവ് ഗ്രാന്ജി മുനിസിപ്പാലിറ്റിയിലാണ് തീ പൊട്ടിപ്പുറപ്പെട്ടത്. കാറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചവരും അഗ്നിക്കിരയായി. 900 അഗ്നിശമനസേനാ പ്രവര്‍ത്തകരും 300 ഫയര്‍ യൂണിറ്റുകളും ചേര്‍ന്ന് തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. ടെലഫോണ്‍ കേബിളുകള്‍ ഉള്‍പ്പെടെ കാട്ടുതീയില്‍ കത്തിനശിച്ചു. സര്‍ക്കാര്‍ മൂന്നുദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഒപ്പം അടിയന്തരസേവനങ്ങള്ക്കായ് സൈന്യത്തെ വിട്ടുനല്‍കി. മരത്തില്‍ ഇടിമിന്നലേറ്റതാണ് കാട്ടുതീയ്ക്ക് കാരണമായതെന്നാണ് വിലയിരുത്തല്‍.
Advertisement