ലണ്ടനിലെ ഗ്രെന്‍ഫെല്‍ ടവര്‍ അഗ്നിബാധയില്‍ മരിച്ചവരുടെ എണ്ണം 58 ആയി. മൂന്നുദിവസമായി തുടരുന്ന രക്ഷാപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് പൊലീസ് പുതിയ കണക്കുകള്‍ പുറത്തുവിട്ടത്. കെട്ടിടത്തില്‍ കുടുങ്ങിക്കിടന്നവരില്‍ ആരും രക്ഷപെടാനിടയില്ലെന്ന് പൊലീസ് പറഞ്ഞു. മരണസംഖ്യ വര്‍ധിക്കാനിടയുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് കാണാതായവരുടെ ബന്ധുക്കള്‍ രംഗത്തെത്തി, സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ വക്താവ് പറഞ്ഞു. രണ്ടാംലോക മഹായുദ്ധത്തിന് ശേഷം ലണ്ടനിലുണ്ടായ ഏറ്റവും വലിയ അഗ്നിബാധയാണ് ഗ്രെന്‍ഫെല്‍ ടവറിലുണ്ടായത്