കശ്മീരിലെ പുല്‍വാമയില്‍ ഭീകരരുടെ വെടിയേറ്റയാള്‍ മരിച്ചു. പുല്‍വാമ സ്വദേശി അജാസ് അഹമദ് മാലിക്കാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയായിരുന്നു അജാസിന് നേരേ ഭീകരര്‍ വെടിയുതിര്‍ത്തത്. സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഒരാഴ്ചക്കിടെ മൂന്നാമത്തെ ഗ്രാമീണനാണ് കശ്മീരില്‍ കൊല്ലപ്പെടുന്നത്. പ്രക്ഷോഭകാരികളെ പിരിച്ചുവിടാനുളള സൈന്യത്തിന്റെ ശ്രമത്തിനിടെ രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു
Advertisement