പകര്‍ച്ചപ്പനി പടരുന്നതിൽ ആരോഗ്യവകുപ്പിനെ കുറ്റപ്പെടുത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ ആരോഗ്യമന്ത്രി കെ.കെ. ശൈലജ.
രാഷ്ട്രീയ മുതലെടുപ്പിനാണ് പ്രതിപക്ഷ ശ്രമമെന്നു മന്ത്രി കുറ്റപ്പെടുത്തി. കുറ്റപ്പെടുത്തലിനുപകരം ഒരുമിച്ച് നിന്നുള്ള പ്രവര്‍ത്തനമാണ് ആവശ്യമെന്നും മന്ത്രി പറഞ്ഞു.
പനി നിയന്ത്രിക്കുന്നതില്‍ ആരോഗ്യമന്ത്രി പൂര്‍ണപരാജയമെന്നും ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാണെന്നുമുള്ള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു ആരോഗ്യമന്ത്രി. രാവിലെ മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ട് ആശങ്ക അറിയിച്ച രമേശ് ചെന്നിത്തല കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം ജനറല്‍ ആശുപത്രിയിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.