കേരളം കൂടുതല്‍ മെട്രോ പദ്ധതികളുമായി മുന്നോട്ടുപോകുന്നതിനു മുന്‍പ് വിശദമായ സാധ്യത പഠനവും ആവശ്യകതയും ഗൗരവത്തോടെ പരിശോധിക്കണണെന്ന് കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡു. മെട്രോ ഗതാഗത സംവിധാനം ചെലവേറിയതാണ്. അതിനാല്‍ പഠനം അനിവാര്യമാണ്. തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളില്‍ കേരളം സമര്‍പ്പിച്ച ലൈറ്റ് മെട്രോ പദ്ധതികളെ പരാമര്‍ശിച്ചായിരുന്നു മന്ത്രിയുടെ മുന്നറിയിപ്പ്.
Advertisement