പുതുവൈപ്പിലെ എല്‍പിജി ടെര്‍മിനലിനെതിരായ സമരം ജനകീയസമിതി തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ചു. ഫിഷറീസ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മയുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് തീരുമാനം. ടെര്‍മിനലിനെതിരെ ഹരിത ട്രൈബ്യൂണലില്‍ നല്‍കിയിരിക്കുന്ന ഹര്‍ജിയില്‍ അടുത്തമാസം അന്തിമവാദം തുടങ്ങുന്ന സാഹചര്യത്തിലാണ് പിന്മാറ്റം. അതുവരെ ടെര്‍മിനല്‍ നിര്‍മാണം ഐഓസി നിര്‍ത്തിവയ്ക്കുമെന്ന് മന്ത്രി അറിയിച്ചതായി ജനകീയ സമിതി നേതാക്കള്‍ പറഞ്ഞു. കഴിഞ്ഞദിവസം അറസ്റ്റ് ചെയ്ത സമരക്കാരെ വിട്ടയക്കുമെന്ന് പൊലീസും അറിയിച്ചു. നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് ചര്‍ച്ച നടത്തും. ഒത്തുതീര്പ്പുചര്ച്ചകളുടെ പശ്ചാത്തലത്തില്‍ ഇന്ന് പുതുവൈപ്പിനില്‍ നടത്താനിരുന്ന പ്രതിഷേധ സംഗമം വരാപ്പുഴ അതിരൂപതയും മാറ്റിവച്ചു.
Advertisement