സംസ്ഥാനത്ത് വീണ്ടും പനിമരണം. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ഗര്‍ഭിണി മരിച്ചു. മടപ്പള്ളി സ്വദേശി മുപ്പത്തിനാലുകാരി നിഷയാണ് മരിച്ചത്. പനി ബാധിച്ച് സംസ്ഥാനത്ത് ഇന്നലെ 10പേരാണ് മരിച്ചത്. തിരുവനന്തപുരം ജില്ലയില്‍ മൂന്നുവയസുകാരന് ഉള്‍പ്പെടെ നാലുപേരും ആലപ്പുഴ ജില്ലയില്‍ രണ്ടുപേരും മരിച്ചു. കൊല്ലം, കോട്ടയം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ ഒരാള്‍ വീതമാണ് മരണം. ഇതോടെ സംസ്ഥാനത്ത് ഈ വർഷം പകർച്ചവ്യാധികൾ ബാധിച്ച് മരിച്ചവരുടെ എണ്ണം 119 ആയി. വിവിധ ജില്ലകളില്‍ പനിബാധിതരുടെ എണ്ണം കൂടുകയാണ്. മരണത്തിലും രോഗബാധിതരുടെ എണ്ണത്തിലും തിരുവനന്തപുരം ജില്ലയാണ് മുന്നില്‍. സര്‍ക്കാര്‍ നടപ്പാക്കുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലംകാണുന്നില്ലെന്ന വിമര്‍ശനം ശക്തമാണ്.
Advertisement