സംസ്ഥാനത്ത് വീണ്ടും പനിമരണം. പാലക്കാട് ഓങ്ങല്ലൂര്‍ സ്വദേശി ആയിഷ സനഡെങ്കിപ്പനി ബാധിച്ച് മരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. തിരുവനന്തപുരം വെള്ളായനിയില്‍ ഡെങ്കിപ്പനി ബാധിച്ച് പതിനൊന്നുകാരന് അമല്‍കൃഷ്ണ മരിച്ചു. പനി ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ഗര്‍ഭിണി രാവിലെ മരിച്ചിരുന്നു. മടപ്പള്ളി സ്വദേശി നിഷയാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഈ വർഷം പകർച്ചവ്യാധികൾ ബാധിച്ച് മരിച്ചവരുടെ എണ്ണം 121 ആയി.
Advertisement