ഇന്ത്യന്‍ താരം കെ.ശ്രീകാന്ത് ഇന്തോനീഷ്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റന്‍ ഫൈനലില്‍. ലോക ഒന്നാം നമ്പര്‍ തൊറിയയുടെ സണ്‍ വാന്‍ ഹോയെ അട്ടിമറിച്ചാണ് ശ്രീകാന്തിന്റെ ഫൈനല്‍ പ്രവേശം. അതേസമയം വമ്പന്‍ അട്ടിമറികളോടെ മുന്നേറിയ മലയാളി താരം എച്ച്.എസ്.പ്രണോയി സെമിഫൈലില്‍ തോറ്റു.
ലോകറാങ്കിങ്ങില്‍ 22ാം സ്ഥാനത്തുള്ള കെ.ശ്രീകാന്തിന് മുന്നില്‍ ലോക ഒന്നാം നമ്പര്‍ മുട്ടുമടക്കി. ഒന്നേകാല്‍ മണിക്കൂര്‍ നീണ്ടു പോരാട്ടം. ആദ്യ ഗെയിം 21-15ന് ശ്രീകാന്ത് സ്വന്തമാക്കി. രണ്ടാംഗെയിം 18-21ന് കൊറിയന്‍ താരം നേടി.
മൂന്നാം ഗെയിമില്‍ മികച്ച പ്ലെയ്സിങ്ങുകളുമായി രണ്ടുപേരും ഒപ്പ്ത്തിനൊപ്പം. മാരത്തണ്‍ റാലികള്‍ നിറഞ്ഞ ഗെയിം ഒടുവില്‍ 24-22ന് സ്വന്തമാക്കി ശ്രീകാന്ത് ഫൈനല്‍ ബര്‍ത്ത് സ്വന്തമാക്കി. ശ്രീകാന്തിന്റ നാലാമത്തെ സൂപ്പര്‍ സീരീസ് ഫൈനലാണിത്. എന്നാല്‍ മുന്‍ ലോക ഒന്നാം നമ്പര്‍ ലി ചോങ് വേയിയേയും ഒളിംപിക് ചാംപ്യന്‍ ചെന്‍ ലോങ്ങിനേയും അട്ടിമറിച്ച് സെമിയിലെത്തിയ എച്ച്.എസ്.പ്രണോയിയുടെ കുതിപ്പ് ജാപ്പനീസ് താരം കസുമാസ സാകിയയ്ക്ക് മുന്നില്‍ അവസാനിച്ചു. ആദ്യ സെറ്റ് സ്വന്തമാക്കുകയും രണ്ടാം സെറ്റില്‍ ലീഡ് നേടുകയും ചെയ്ത ശേഷമാണ് ലോകറാങ്ങിലെ 47ാം സ്ഥാനത്തുള്ള ജാപ്പനീസ് താരത്തോട് പ്രണോയി അടിയറവു പറഞ്ഞത്. സ്കോര്‍ 21-17, 26-28, 18-21.