ഇന്തോനീഷ്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റനില്‍ ടോപ് സീഡ് താരങ്ങളെ അട്ടിമറിച്ച് സെമിഫൈനലിലെത്തിയ ഇന്ത്യന്‍ താരം എച്ച്.എസ്. പ്രണോയിക്ക് തോല്‍വി. ജാപ്പനീസ് താരം കസുമാസ സാകിയയാണ് പ്രണോയിയുടെ കുതിപ്പ് അവസാനിപ്പിച്ചത്. ആദ്യ സെറ്റ് സ്വന്തമാക്കുകയും രണ്ടാം സെറ്റില്‍ ലീഡ് നേടുകയും ചെയ്ത ശേഷമാണ് ലോകറാങ്ങിലെ 47ാം സ്ഥാനത്തുള്ള ജാപ്പനീസ് താരത്തോട് പ്രണോയി അടിയറവു പറഞ്ഞത്. സ്കോര്‍ 21-17, 26-28, 18-21. മുന്‍ ലോക ഒന്നാം നമ്പര്‍ ലി ചോങ് വേയിയേയും ഒളിംപിക് ചാംപ്യന്‍ ചെന്‍ ലോങ്ങിനേയും അട്ടിമറിച്ചാണ് മലയാളിയായ എച്ച്.എസ്.പ്രണോയി സെമിഫൈനലില്‍ കടന്നത്. രണ്ടാം സെമിയില്‍ ഇന്ത്യയുടെ കെ.ശ്രീകാന്ത് ലോക ഒന്നാം നമ്പര്‍ വാന്‍ ഹൊ സണ്ണിനെ നേരിടുകയാണ്.
Advertisement